CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

തന്റെ ലക്ഷ്യത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ 5 വർഷത്തിനിടയിൽ മലയാളികൾ ഏറ്റവും അധികം കേട്ട പേരുകളിലൊന്നാണ് സന്തോഷ് പണ്ഡിറ്റിന്റേത്. കളിയാക്കലുകൾക്കെല്ലാം ശക്തമായ മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.അത്ര നിസ്സാരനല്ല സന്തോഷ് പണ്ഡിറ്റ്.

സ്വന്തം കഴിവിന് അനുസരിച്ചു ചെയ്യാവുന്നതൊക്കെ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം.2011 ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്യപ്പെട്ടത്. വ്യത്യസ്തതമായി എന്ത് ചെയ്യാം എന്ന ചിന്തയാണ് വെറും 5 ലക്ഷത്തിനു സിനിമ എടുക്കുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു . ഒറ്റയ്ക്കു ഒരാൾക്കു സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം തന്റെ സിനിമയിലൂടെ തെളിയിച്ചു.മറ്റുള്ളവർ തന്നെ ഇഷ്ടപെടുന്നുവോ ഇല്ലയോ എന്ന് നോക്കിയല്ല ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും കുറെ നാൾ ജീവിക്കുന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്; മനോരമ

shortlink

Related Articles

Post Your Comments


Back to top button