BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ഡയാനരാജകുമാരിയുമായുള്ള വിചിത്ര ബന്ധത്തെക്കുറിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ മിന്നും താരമായ ദീപിക പദുകോണ്‍ തനിക്ക് ഡയാനരാജകുമാരിയുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തുന്നു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ഏറ്റവും അധികം കാണാന്‍ ആഗ്രഹിച്ച വ്യക്തി ആരാണെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ‘എനിക്ക് ഡയാനയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാനൊരു ചെറിയ കുട്ടിയാണ്. അതുകൊണ്ട് തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അവരുമായി വിചിത്രമായൊരു ബന്ധമുണ്ടായിരുന്നു. ലാളിത്യവും സ്നേഹവും പ്രസരിപ്പിച്ച വ്യക്തിയായിരുന്നു അവര്‍’-ദീപിക പറഞ്ഞു.

തനിക്ക് ഏറ്റവും അധികം ഊര്‍ജം തരുന്നത് ഭക്ഷണവും കുടുംബവും സുഹൃത്തുക്കളുമാണെന്നു പറഞ്ഞ ദീപിക ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ഹീറോ തന്റെ അച്ഛനാണെന്ന ഉറച്ച മറുപടിയാണ് നല്‍കിയത്. ഏറ്റവും പ്രിയപ്പെട്ട ഭജന്‍ ഗായകന്‍ ആരാണെന്ന ഗായകന്‍ അനൂപ് ജലോട്ടയുടെ ചോദ്യത്തിന് അത് താങ്കള്‍ തന്നെ എന്നായിരുന്നു ദീപികയുടെ മറുപടി. ഞാനും അനിയത്തി അനീഷയും താങ്കളുടെ ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ഇതിന് അച്ഛനമ്മമാരോട് കടപ്പെട്ടിരിക്കുകയാണെന്നും ദീപിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button