‘ബാബുമോശായ് ബന്ധൂക്ക്ബാസ്’ എന്ന ബോളിവുഡ് ചിത്രത്തില്‍ ലൈംഗികത അതിര് കടക്കുന്നുവെന്ന തരത്തില്‍ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ധീന് സിദ്ധിഖി, ബിതിത ബാഗ് എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ റീടേക്ക് എടുത്തതായി നടി ബിതിത പറയുന്നു. ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ സംവിധായകനെ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിനത് തൃപ്തിയായിരുന്നില്ല എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു, കാരണം സ്ഥിരം ബോളിവുഡ് ശൈലിയിലെ ചുംബന രംഗം മാത്രമാണ് ഞങ്ങള്‍ അവിടെ ചെയ്തത്. അതിനാല്‍ വീണ്ടും അത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ തന്നെയാണ് സംവിധായകനോട് ആവശ്യപ്പെട്ടത്. നായകനും ഞാനും തമ്മിലുള്ള രസതന്ത്രം പ്രധാനമാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.ഈ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ വരുന്നുണ്ടെന്നും ബിതിത വ്യക്തമാക്കി.
Post Your Comments