ഇതിഹാസയ്ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാമുകി’യില്‍ ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലി അന്ധവേഷത്തില് അഭിനയിക്കുന്നു. അപര്‍ണ ബാലമുരളി നായികാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചു. അസ്കര്‍ ഹരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡിയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇതിഹാസ മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനും, സംവിധായനായ ബിനു എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments