ഒടിയനോടൊപ്പം ജയസൂര്യ കാശിയില്‍!

ഒടിയന്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പ് നടന്‍ ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ”ഒടിയനോടൊപ്പം കാശിയിൽ” കാശിയിൽ” എന്ന തലവാചകം നല്‍കി കൊണ്ടാണ് ജയസൂര്യ മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് ആരാധകര്‍ക്ക് സമ്മാനിച്ചത്.

വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച ഒടിയന്റെ സെറ്റിലേക്ക് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവരുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു.

Share
Leave a Comment