
ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിന് പിന്തുണയുമായി ആരാധകര്‍. ആലുവ ടൗണ്‍ ഹാളിന് മുന്നിലാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.അമ്മ പോലൊരു സംഘടനയും അതിലെ താരങ്ങളും ദിലീപിനെ പിന്തുണക്കുന്നില്ലെന്നും സൂപ്പർതാരങ്ങൾ മൗനം പാലിക്കുകയാണെന്നും ആരാധകർ കുറ്റപ്പെടുത്തി. ഒരു തെളിവ് പോലുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ദിലീപ് നിരപരാധിയാണെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജാമ്യം ലഭിച്ചിരുന്നുവെങ്കില്‍ ദിലീപിനെ വന്‍വരവേല്‍പ്പോടെ കൊണ്ടു പോകാനായിരുന്നു ഇവരുടെ ഉദ്ദേശം. റോഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ പ്ലാന്‍ ചെയ്തിരുന്നത്.
അമ്മ എന്ന സംഘടനയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും, നിരപരാധിയായ ദിലീപിനൊപ്പം മരണം വരെ ഉണ്ടാകുമെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments