CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

വിതുരക്കേസില്‍ ജഗതിയെ കുടുക്കിയത് പോലീസ് ഉദ്യോഗസ്ഥന്‍; ഭാര്യയുടെ വെളിപ്പെടുത്തല്‍

വിതുരക്കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കുടിക്കിയതാണെന്നു ഭാര്യയുടെ വെളിപ്പെടുത്തല്‍. ഇടതിന് പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും ജഗതിയുടെ ഭാര്യ ശോഭ പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ശോഭ ഇക്കാര്യം വെളിപ്പെടുത്തിയത്. ”വിതുര കേസില്‍ പ്രതിയായപ്പോള്‍ എന്നോടു പറഞ്ഞു, ഇതു കള്ളക്കേസാണ്, അത് എനിക്കു പൂര്‍ണ വിശ്വാസമായിരുന്നു”.

അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് അത് ജഗതി ശ്രീകുമാര്‍ ആണെന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തത്. അക്കാലത്ത് മലയാളത്തിലെ മികച്ച താരമായിമാറിയ പേരും പ്രശസ്തിയുമുള്ള സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും ശോഭ ചോദിക്കുന്നു. കൂടാതെ കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നുവെന്നും ശോഭ വെളിപ്പെടുത്തി. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്നു അന്ന് ജഗതി പറഞ്ഞു. പിന്നീട് കുടുക്കുകയായിരുന്നുവെന്നും ശോഭ അഭിമുഖത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button