CinemaMollywoodNEWS

മോഹന്‍ലാലും ഒടിയനും പിന്നെ പീറ്റര്‍ ഹെയ്നും!

വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച ഒടിയന്റെ സെറ്റിലേക്ക് സൂപ്പര്‍ താരം പീറ്റര്‍ ഹെയ്ന്‍ ജോയിന്‍ ചെയ്തു. ഗംഗയുടെ പടവുകളില്‍ നില്‍ക്കുന്ന പീറ്റര്‍ ഹെയ്ന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെട്ട ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. മോഹന്‍ലാല്‍ കഥാപാത്രമായ ‘മാണിക്യന്റെ’ ജീവിതമാണ് വാരാണസിയില്‍ ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചിത്രത്തില്‍ ജോയിന്‍ ചെയ്തു. വില്ലന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗം കൈകാര്യം ചെയ്യുന്ന ഒടിയനില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button