GeneralNEWS

ബിജിബാലിന് നഷ്ടമായത് അദ്ദേഹത്തിന്‍റെ ശക്തിയാണ്; ഗാനരചയിതാവ് സന്തോഷ്‌ വര്‍മ്മ

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ ആകസ്മികമായ മരണം കലാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നര്‍ത്തകി, ഗായിക, നൃത്താധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ ശാന്തി ബിജി ബാലിന്റെ ശക്തിയായിരുന്നെന്നു ഗാനരചയിതാവ് സന്തോഷ്‌ വര്‍മ്മ അനുസ്മരിച്ചു.

സന്തോഷ്‌ വര്‍മ്മയുടെ വാക്കുകളിലേക്ക്

“ഏറെ മുന്നേറേണ്ട ആളായിരുന്നു ശാന്തി. ഇപ്പോള്‍ നഷ്ടമായത് ബിജിബാലിന്റെ ശക്തിയാണ്’ ബിജിബാലും കുടുംബവുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. കാണുന്ന അന്നുമുതല്‍ ഇന്നുവരെ ഒരേ രീതിയില്‍ നിഷ്‌ക്കളങ്കമായി പെരുമാറിയിരുന്ന ആളാണ് ശാന്തി. ഞാനും ബിജിബാലും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള പല ഗാനങ്ങളുടെയും കോറസില്‍ ശാന്തിയുടെ ശബ്ദവുമുണ്ട്. ശാന്തിയുടെ പെട്ടെന്നുള്ള വേര്‍പാട് ഒരു ഞെട്ടലാണ്. ജീവിതം എത്ര നൈമിഷികമാണെന്നാണ് അവരുടെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്”.

shortlink

Related Articles

Post Your Comments


Back to top button