
ജീവിതത്തിൽ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത സന്തോഷത്തിലാണ് അപ്പാനി രവി. അങ്കമാലീ ഡയറിസ് എന്ന വിജയ ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ ശരത്ത് കുമാര്‍ തന്നെ എല്ലാവരും അപ്പാനി രവി എന്നും വിളിക്കുന്നതില്‍ സന്തോഷമാണെന്നും പറയുന്നു. ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് അപ്പാനി രവി. ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം പങ്കുവയ്കുന്നു.
ലാലേട്ടന്റെ കടുത്ത ആരാധകനാണ് ശരത്. ജീവിതത്തിൽ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നുവെന്നും ശരത് പറഞ്ഞു. ”അദ്ദേഹം സെറ്റിൽ എത്തിയ ആദ്യ ദിവസം ഞാൻ അവിടെ ഇല്ലായിരുന്നു. ലാൽജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവൻ എവിടെ എന്ന് തിരക്കിയെന്ന് സാർ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെൻഷനായിരുന്നു”. ശരത്ത് പറയുന്നു
”അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല. നരസിംഹത്തിലെ നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതൽ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോൾ തന്നെ മനസിലങ്ങ് കയറുകയല്ലേ എന്ന ഡയലോഗാണ് എനിക്ക് ഓർമ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടിൽ തന്നെ ശരിയായി”. ശരത് പറയുന്നു
Post Your Comments