രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം ഭാരതം ലോകത്തിന് നല്കിയ മൂല്യങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുവെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. ആള്‍ദൈവം ഗുര്‍മിത് രാം റഹിമിനെതിരെ വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുരളി ഗോപി ഇത് അഭിപ്രായപ്പെട്ടത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് താരം ഇത് വ്യക്തമാക്കിയത്.
മുരളി ഗോപിയുടെ ഫെയ്സ്ബുക്ക്
‘ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവന്‍ അംഗീകരിച്ച സനാതന ധര്‍മത്തെ ആശയകുഴപ്പത്തിലായിരിക്കുന്നു. തീവ്ര ഹിന്ദു വലതുപക്ഷവും അവരുടെ വിമര്‍ശകരായ ഇടുങ്ങിയ ചിന്താഗതിക്കാരായ ഇടതുപക്ഷവും ഈ രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണ്. നമുക്ക് ഏല്ക്കുന്ന പരിക്കുകളിലൂടെ നമ്മളെല്ലാം ഇതിന് വലിയ വിലകൊടുത്തു കൊണ്ടിരിക്കുകയാണ്.’
ആള്‍ദൈവത്തിനെതിരെയുള്ള പോരട്ടം പറയുന്ന മലയാള ചലച്ചിത്രം ടിയാനില്‍ വില്ലനായ രമാകാന്ത് മാഹാശയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളി ഗോപിയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ നായകന്മാരായെത്തിയ ഈ ചിത്രം തിയേറ്ററില്‍ വിജയമായിരുന്നില്ല.
Post Your Comments