CinemaGeneralLatest NewsNEWSTV Shows

ഓണമാഘോഷിക്കാൻ പ്രത്യേക പരിപാടികളുമായി ഏഷ്യാനെറ്റ് ന്യൂസ്

 
 
കേരളത്തിലെ ന്യൂസ് ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണത്തിനു മലയാളികൾക്ക് ആഘോഷമൊരുക്കി പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത് പ്രത്യേക പരിപാടികളാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത്. ഓണത്തിന്റെ സാംസ്കാരിക ചരിത്രം മുതൽ ഓണക്കാലത്തു മലയാളികളെ ജി.എസ്.റ്റി എങ്ങനെ ബാധിക്കുന്നുവെന്നുവരെ ചർച്ച ചെയ്യുന്ന പരിപാടികൾ ചാനല്‍ ഒരുക്കുന്നു. അത്തം മുതൽ തിരുവോണം വരെ നീളുന്ന പത്തു ദിവസങ്ങളിലും രാത്രി 7.30നാണു പ്രത്യേക ഓണപരിപാടികൾ സംപ്രേഷണം ചെയ്യുന്നത്.
 
ആഗസ്റ്റ് 28നു ഗൂഡല്ലൂരിൽ നിന്നും ചുരമിറങ്ങി കോഴിക്കോട് മാർക്കറ്റിൽ ഇടം പിടിക്കുന്ന പൂക്കളെക്കുറിച്ചും, പച്ചക്കറികളെക്കുറിച്ചുമുള്ള പ്രത്യേക പരിപാടി ‘ചുരമിറങ്ങും ഓണം’. കീടനാശിനി വിമുക്ത ഓണം എന്ന സന്ദേശവുമായി ജൈവകൃഷിയെക്കുറിച്ചും, കേരളത്തിലെ മികച്ച ജൈവകർഷകരെ സംബന്ധിച്ചുമുള്ള പ്രത്യേക പരിപാടി ‘ഭൂമിയുടെ വെളിച്ചം’ ആഗസ്റ്റ് 29നു സംപ്രേഷണം ചെയ്യും. സംസ്ഥാന അവാർഡ് ജേതാവായ സി.അനൂപാണ് ‘ഭൂമിയുടെ വെളിച്ചം’ നിർമ്മിക്കുന്നത്.
 
മൽസ്യ-മാംസാദികൾ ഓണവിഭവങ്ങളിൽ ചിന്തിക്കാൻ പോലും ഭൂരിഭാഗം മലയാളികൾക്കുമാവില്ല. എന്നാൽ വടക്കൻ മലബാറിലെ ആളുകൾക്ക് മൽസ്യ-മാംസാദികളില്ലാതെ ഓണം പൂർണമാവില്ല. ‘ഒന്നല്ല രണ്ടോണം’ എന്ന ഏഷ്യാനെറ്റ് ന്യുസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടി മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത വടക്കൻ മലബാറിലെ ഓണാഘോഷങ്ങളെയും,ഭക്ഷണ സംസ്കാരത്തെയും പരിചയപ്പെടുത്തുന്നതാണ്. ഈ പരിപാടി ആഗസ്റ്റ് 30നു സംപ്രേഷണം ചെയ്യും.
 
31നു സംപ്രേഷണം ചെയ്യുന്ന ‘ബിസിനസ്സ് ഓണം’ നോട്ടുനിരോധനവും, ജി.എസ്.റ്റിയും ഓണാഘോഷങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ചർച്ച ചെയ്യുന്ന പരിപാടിയാണ്. ‘പാട്ടുപൂക്കാലം’ എന്ന പരിപാടിയിൽ ഗാനാലാപന രംഗത്തെ യുവപ്രതിഭകളായ വൈഷ്ണവും,യുംനയുമായുള്ള ഓണവിശേഷം പങ്ക്‌വെയ്ക്കുകയാണ്.ഈ പരിപാടി 1നു സംപ്രേഷണം ചെയ്യും.
 
നടൻ ദിലീപ് അറസ്റ്റിലായതിനു ശേഷമുള്ള മലയാള സിനിമാ മേഖലയുടെ അവസ്ഥ പറയുന്ന പ്രത്യേക പരിപാടി ‘കാര്യസ്ഥനില്ലാത്ത ഓണം’ ആഗസ്റ്റ് 2നു സംപ്രേഷണം ചെയ്യും.
 
‘പെൺക്യാമറ’ എന്ന പരിപാടി ക്യാമറയുമായി കാട് കയറുന്ന വനിതാഫോട്ടോഗ്രാഫർമാരുടെ ഓണവിശേഷങ്ങൾ പറയുന്നതാണ്. ആഗസ്റ്റ് 2നു രാത്രി 9.30നാണു ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.
 
മലയാളത്തിന്റെ പ്രശസ്തനായ എഴുത്തുകാരൻ എം.ടിവാസുദേവൻ നായരുമായി ഏഷ്യാനെറ്റ് ന്യുസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ നടത്തുന്ന പ്രത്യേക അഭിമുഖം ‘മലയാളത്തിന്റെ യവ്വനം’ ഏഷ്യാനെറ്റ് ന്യുസിന്റെ ഓണം പ്രത്യേക പരിപാടികളിൽ ഏറെ പ്രാധാന്യമുള്ളതാണ്. ഇത്തരത്തിൽ നിരവധി പരിപാടികളുമായി ഈ ഓണം ആഘോഷിക്കാൻ ഏഷ്യാനെറ്റ് ന്യുസ് നിങ്ങളോടൊപ്പം നിങ്ങളുടെ സ്വീകരണ മുറിയിൽ ഓണം നാളുകളിലുണ്ടാവും.

shortlink

Related Articles

Post Your Comments


Back to top button