ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ എസ്തർ ഇന്ന് വളർന്നിരിക്കുന്നു.
ദൃശ്യത്തിന്റെ മലയാളം പതിപ്പിൽ മോഹൻലാലിന്റേയും തമിഴ് പതിപ്പിൽ കമൽ ഹാസന്റെയും തെലുങ്ക് പതിപ്പിൽ വെങ്കിടേഷിന്റെയും മകളായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു കുഞ്ഞ് എസ്തർ.
അഭിനയമാണെന്നു തോന്നാത്ത അത്ര വഴക്കത്തോടെയാണ് എസ്തർ ദൃശ്യത്തിലെ വേഷം കൈകാര്യം ചെയ്തത്. മൂന്നു ഭാഷകളിലായി ഒരേ വേഷം കൈകാര്യം ചെയ്ത ഈ കൊച്ചു മിടുക്കിയോട് മോഹൻ ലാലോ വെങ്കിട്ടോ കമലോ ഏറ്റവും നല്ല അച്ഛനെന്ന ചോദിച്ചാൽ ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട. എസ്തറിനു പ്രിയപ്പെട്ട അച്ഛൻ ലാൽ അങ്കിൾ തന്നെ.ലാലിന്റെ ആരാധിക കൂടിയായ കുഞ്ഞ് എസ്തർ ഇനി നായികയാണ്.ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ കൈകാര്യംചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു വലിയ മിടുക്കി.
Post Your Comments