മിക്ക സിനിമകളിലും മോഹന്‍ലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനുകള്‍ മനോഹരമാകാറുണ്ട്. മാസ് രീതിയിലും ക്ലാസ് രീതിയിലും മോഹന്‍ലാല്‍ ചിത്രത്തിന്റെ തുടക്കത്ത് പ്രസരിപ്പോടെ രംഗപ്രവേശം ചെയ്യാറുണ്ട്. ഒരു ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ അദ്ദേഹം സ്ത്രീ വേഷം കെട്ടി രംഗപ്രവേശം ചെയ്യുന്നതായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ ‘ചോട്ടാ മുംബൈ’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീന്‍ പെണ് വേഷത്തില്‍ പ്ലാന്‍ ചെയ്തത് . മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നിട്ടും മോഹന്‍ലാല്‍ സ്ത്രീ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി തന്റെ മീശ കളയാമെന്ന് അണിയറ ടീമിന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത്തരമൊരു ചിത്രീകരണം വേണ്ടന്ന തരത്തില്‍ ഇവര്‍ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments