
നായകനായും പ്രതിനായകനായും സഹതാരമായും മലയാള സിനിമയില്‍ തിളങ്ങുകയാണ് മനോജ് കെ ജയന്‍. അഭിനയ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ട് പിന്നിടുന്ന താരം ഉര്‍വശിയുമായുള്ള ആദ്യ വിവാഹം വേര്‍പിരിഞ്ഞതിനെക്കുറിച്ചും ആശയുമായുള്ള പുനര്‍വിവാഹത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
”വിവാഹ ജീവിതത്തില്‍ ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പലരീതിയില്‍ ശ്രമിച്ചതിനു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയത്. പൊരുത്തപ്പെടാന്‍ ഒരു തരത്തിലും ഇനി സാധിക്കില്ലെന്ന് മനസിലാക്കിയ ശേഷമായിരുന്നു ആ തീരുമാനം. പിന്നീടു മകളുമൊത്തുള്ള ജീവിതം. ഇതിനിടയില്‍ അമ്മയുടെ മരണം. അമ്മ മരിച്ച ശേഷമുള്ള മൂന്നു നാല് മാസം ഷൂട്ടിംഗ് തിരക്കുകളും മറ്റു ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. കുഞ്ഞാറ്റയെ ഹോസ്റ്റലില്‍ നിര്‍ത്തേണ്ടിവന്നു. ഇതെല്ലാമാണ് രണ്ടാം വിവാഹമെന്ന തീരുമാനത്തിലേക്ക് പെട്ടന്ന് നയിച്ചത്”.- മനോജ് കെ ജയന്‍ പറയുന്നു
Post Your Comments