എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. അക്കാലത്ത് മാസികകളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു ഇരുവരും. സുഹാസിനിയുടെ ആദ്യമലയാള സിനിമയായ കൂടെവിടെയിലെ നായകന് മമ്മൂട്ടിയായിരുന്നു. പിന്നീട് അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില് എന്നീ ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഇവര്‍ ഒന്നിച്ചഭിനയിച്ചു. മലയാള സിനിമയില്‍ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മമ്മൂട്ടിയാണ്. ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികം.
എന്നാല്‍ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരില്‍ ഗോസിപ്പ് ഇറങ്ങാന്‍ കാരണം അതല്ല. കാര്‍ട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനില്‍ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയതായിരുന്നു ആ ഗോസിപ്പുകളുടെ പിന്നില്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറയുന്നത്. നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനില്‍ എഴുതി. വായിച്ചു വന്നപ്പോള്‍ ഇരുവരും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പമുള്ളതായി വാര്‍ത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ഗോസിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങുകളില്‍ ഭാര്യയെ കൂടെകൂട്ടാന്‍ തുടങ്ങിയെന്നു യേശുദാസ് പറയുന്നു.
1987 ല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.
Post Your Comments