BollywoodCinemaGeneralLatest NewsNEWSWOODs

നടനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം

 
 
കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ നടന്‍ റിഷി കപൂറിനെതിരെ കേസ്. ട്വിറ്റര്‍ അക്കൗണ്ടില്‍ ആണ്‍കുട്ടിയുടെ നഗ്ന ചിത്രവും നടന്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ജയ് ഹോ’ എന്ന സന്നദ്ധസംഘടനയാണ് സൈബര്‍ സെല്ലില്‍ ഋഷി കപൂറിനെതിരെ രേഖാമൂലം പരാതി നല്‍കിയത്. നിയമപ്രകാരവും കുട്ടികളെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ റിഷി കപൂറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം.
 
ജയ് ഹോ ഫൗണ്ടേഷന്‍ പ്രസിഡന്റ് അഫ്രോസ് മാലിക് മുംബൈ പൊലീസില്‍ പരാതിനല്‍കിയത്. മുംബൈ പൊലീസ് അത് സൈബര്‍സെല്ലിനു കൈമാറി. ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും നടനെതിരേ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 

shortlink

Related Articles

Post Your Comments


Back to top button