CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ മമ്മൂട്ടിയായി അഭിനയിച്ചു എന്നാല്‍ മമ്മൂട്ടി മോഹന്‍ലാല്‍ ആയിട്ടില്ല

 
മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഓരോ ചിത്രങ്ങളിലും വ്യത്യസ്തമാര്‍ന്ന പേരുകളില്‍ എത്തുന്ന ഇവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. ചില സിനിമകളില്‍ സ്വന്തം പേരിലും ചിലപ്പോള്‍ നടന്മാര്‍ എത്താറുണ്ട്. ചിലര്‍ കഥാപാത്രങ്ങളുടെ പേരില്‍ പിന്നീട് അറിയപ്പെടാറുമുണ്ട്. ഇവിടെ ഒരു രസകരമായ അന്വേഷണമാണ് നടത്തുന്നത്. മോഹന്‍ലാല്‍ മമ്മൂട്ടിയായോ മമ്മൂട്ടി മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായോ അവതരിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണം.
 
മോഹന്‍ലാല്‍ നിരവധി സിനിമകളില്‍ സ്വന്തം പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ധന്യ, മദ്രാസിലെ മോന്‍, ഹലോ മദ്രാസ് ഗേള്‍ എന്നീ സിനിമയില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായിട്ടാണ് ലാല്‍ എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ ലാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. കൂടാതെ മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായി അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരമുണ്ടായിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോമന്‍ അമ്ബാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന് പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടില്ല.
 

shortlink

Related Articles

Post Your Comments


Back to top button