മലയാള സിനിമയിലെ അതുല്യ കലാകാരന്‍ കലാഭവന്‍ മണി നമ്മെവിട്ടുപിരിഞ്ഞുവെങ്കിലും ഇന്നും മണിയെ മലയാളികള്‍ സ്നേഹിക്കുന്നു. ആരാധകര്‍ ഏറെ സ്നേഹിക്കുന്ന ഈ നടന്റെ മരണം മലയാളികളെ ഞെട്ടിച്ച ഒന്നായിരുന്നു. മരണത്തിന് ശേഷം വിവാദവും കേസന്വേഷണവുമെല്ലാം ഉണ്ടായെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരനാണ് ഈ ചാലക്കുടിക്കാരന്‍. മലയാളികള്‍ മണിയെ ഏറെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് കൊല്ലത്ത് ആരാധകര്‍ സംഘടിപ്പിച്ച സമൂഹവിവാഹം . നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണിയുടെ സ്മരണയ്ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചത്. മണി മംഗല്യം എന്ന പേരിലായിരുന്നു സമൂഹ വിവാഹം ഒരുക്കിയത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 20 യുവാക്കളും യുവതികളുമാണ് മണി മംഗല്യത്തില്‍ ഒത്തുചേര്‍ന്നത്. പത്രങ്ങളിലും മറ്റും നല്‍കിയ പരിപാടിയുടെ പരസ്യം കണ്ട് താല്‍പര്യം അറിയിച്ച യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങളാണ് കൊല്ലത്തെ വേദിയില്‍ പൂവണിഞ്ഞത്. കാട്ടില്‍മേക്കതില്‍ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സമൂഹവിവാഹത്തിനൊപ്പം മണിരത്ന പുരസ്ക്കാരവും വിതരണം ചെയ്തു.
Post Your Comments