
ബോളിവുഡിലെ താരാറാണിമാരെ ഒന്നിച്ചു കണ്ട സന്തോഷത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയ്ക്ക് ജയാ ബച്ചന്റെ വക ശകാരം. പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയോട് ആദ്യം പൂജ ചെയ്യൂ, സെല്‍ഫിയൊക്കെ പിന്നീട് എടുക്കാം എന്നു ജയാ ബച്ചന് പറഞ്ഞു.
ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കം വന്താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ എത്തിയ താരങ്ങള്‍ക്കൊപ്പം ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയത് കണ്ടു ദേഷ്യം വന്ന ജയ പൂജാരിയോട് ദേഷ്യപ്പെടുകയായിരുന്നു.
മുന്‍പും ജയയുടെ ദേഷ്യം വാര്‍ത്തയായിട്ടുണ്ട്. മരുമകള്‍ ഐശ്വര്യയെ ഐഷ് എന്നു വിളിച്ചതിന് ഒരു മാധ്യമപ്രവര്‍ത്തകനെ കണക്കിന് ശകാരിച്ചിരുന്നു ജയ. അന്ന് അവള് നിങ്ങളുടെ സഹപാഠിയാണോ? മര്യാദയ്ക്ക് പേരു വിളിക്കൂ എന്നായിരുന്നു ജയ ആവശ്യപ്പെട്ടത്.
Post Your Comments