
മലയാളികളുടെ പ്രിയതാരം ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘അഭിയും അനുവും’ തിയേറ്ററുകളില്‍ എത്താനിരിക്കേ ചിത്രത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി ചിത്രത്തിന്‍റെ സംവിധായിക ബി ആര്‍ വിജയലക്ഷ്മി രംഗത്ത്. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മി സംവിധായികയാകുന്ന ആദ്യ ചിത്രമാണ് ‘അഭിയും അനുവും’. ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹക ആണ് ബി ആര്‍ വിജയലക്ഷ്മി. പിയാ വാജ്പേയിയാണ് ടോവിനോയുടെ നായികയായി എത്തുന്നത്.
ചിത്രത്തെക്കുറിച്ച് ബി ആര്‍ വിജയലക്ഷ്മി പറയുന്നതിങ്ങനെ
“ഏറെ പുതുമയുള്ള ഇതുവരെ കണ്ടിട്ടില്ലാത്തൊരു പ്രണയകഥയാണ് ‘അഭിയും അനുവും’ എന്ന സിനിമയില്‍ ആവിഷികരിച്ചിരിക്കുന്നത്. ആവര്‍ത്തന വിരസമായ ഒരു പ്രസ്താവനയായി ഈ വാക്കുകള്‍ തോന്നാമെങ്കിലും സിനിമ കാണുമ്പോള്‍ എന്റെ കാഴ്ചപ്പാട് പ്രേക്ഷകരും അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”.
Post Your Comments