കേരളീയരുടെ ഇഷ്ട താരം ടൊവിനോ തോമസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അഭിയും അനുവും’. ബി ആര്‍ വിജയലക്ഷ്മിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടില്‍ ചിന്തിച്ചുകൊണ്ട് പ്രണയം ചിത്രീകരിക്കുന്ന സിനിമയാണിതെന്ന് വിജയലക്ഷ്മി പറയുന്നു. ഏറെ പുതുമയുള്ള എന്നാല്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്തൊരു പ്രണയകഥയാണ് ‘അഭിയും അനുവും’ എന്ന സിനിമയില്‍ ആവിഷികരിച്ചിരിക്കുന്നത്. ഈ പ്രസ്താവന ആവര്‍ത്തന വിരസമായി തോന്നാമെങ്കിലും സിനിമ കാണുമ്പോള്‍ എന്റെ കാഴ്ചപ്പാട് പ്രേക്ഷകരും അംഗീകരിക്കുമെന്നും വിജയലക്ഷ്മി വ്യക്തമാക്കുന്നു. ബി ആര്‍ വിജയലക്ഷ്മി സംവിധായികയാകുന്ന ആദ്യ ചിത്രമാണ് അഭിയും അനുവും.
ബി ആര്‍ വിജയലക്ഷ്മി ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹക ആണ്. 22 സിനിമകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഗീത് ശിവന്‍ മലയാളത്തില്‍ നിര്‍മിച്ച ഡാഡി എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ് ബി ആര്‍ വിജയലക്ഷ്മി. ഈ ദ്വിഭാഷ ചിത്രത്തില്‍ പിയാ വാജ്പേയിയാണ് ടൊവിനോയുടെ നായിക. ‘അഭിയും അനുവും’ എന്ന പേരില്‍ തമിഴിലെത്തുന്ന സിനിമ ‘അഭിയുടെ കഥ അനുവിന്റെയും’ എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്യും. സുഹാസിനി മണിരത്‌നം, പ്രഭു, രോഹിണി, മനോബോല, ദീപാ രാമാനുജം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Post Your Comments