ലോകപ്രശസ്ത ഛായാഗ്രാഹകനായ ജെയിംസ് വോങ് ഹോവിയുടെ 118-ആം ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. നിരവധി ഹോളിവുഡ്- ചൈനീസ് ചിത്രങ്ങള്‍ക്ക് മികച്ച ക്യാമറ സൗന്ദര്യം പകര്‍ന്നിട്ടുണ്ട് അദ്ദേഹം. ചൈനയിലെ ഗുവാങ്ഷൌവിൽ 1899 ൽ ആഗസ്റ്റ് 28ന് ജനിച്ച ജെയിംസ് വോങ് അഞ്ചു വയസുള്ളപ്പോൾ അമേരിക്കയിലേ വാഷിങ്ടണിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകാലത്ത് മികച്ച ബോക്സറായിരുന്ന അദ്ദേഹം പിന്നീട് സിനിമയുടെ വിതരണ രംഗത്ത് ജോലി നോക്കി. തുടര്‍ന്നാണ് ഛായാഗ്രഹണത്തിലേക്ക് തിരിയുന്നത്. ഇരുണ്ട പശ്ചാത്തലങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിൽ നിറങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നുള്ള ജെയിംസിന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാണ്. 10 തവണ അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. 1976 ൽ ജൂലൈ 12ന് ജെയിംസ് വോങ് ഹോവി എന്ന ഇതിഹാസതാരം ലോകത്തോട് വിടപറഞ്ഞു.
Post Your Comments