CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”ആരുടെ മോനാണെന്നോ മോളാണെന്നോ പറഞ്ഞിട്ട് കാര്യമില്ല; ജനം അവരെ പുറന്തള്ളും”; നെടുമുടി വേണു

മലയാള സിനിമയിലെ യുവ താര നിര ശ്രദ്ധിച്ചാല്‍ പലരും സിനിമാ കുടുംബത്തില്‍ നിന്നും വന്നവരായിരിക്കുമെന്നു മനസിലാക്കാം. ഇപ്പോള്‍ താര പുത്രന്മാരുടെ അഭിനയ മികവിലാണ് മലയാള സിനിമ. ദുല്ഖര്‍, പ്രണവ് തുടങ്ങിയ താര പുത്രന്മാരോടോപ്പം അഹാന, കല്യാണി തുടങ്ങിയ താര പുത്രിമാരും സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടാന്‍ തയ്യാറായി കഴിഞ്ഞു. എന്നാല്‍ താരങ്ങളുടെ മക്കളായതുകൊണ്ട് പ്രത്യക പരിഗണനയില്ലെന്നും കഴിവില്ലാത്തവരെ ആരുടെ മക്കളായാലും ജനങ്ങള്‍ പുറം തള്ളുമെന്നു നെടുമുടി വേണു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നെടുമുടിയുടെ വെളിപ്പെടുത്തല്‍.

നെടുമുടിയുടെ വാക്കുകള്‍ ഇങ്ങനെ … ”ഒരുപാട് താരപുത്രന്മാര്‍ സിനിമയിലേക്ക് കടന്നു വരുന്ന ഒരു കാലമാണിത്. എന്നാല്‍ മിടുക്കന്മാരും മിടുക്കികളും ഉണ്ടെങ്കില്‍ അവരുടെ കഴിവിന് അനുസരിച്ച്‌ ഓരോന്നും തരണം ചെയ്ത് അവര്‍ മുന്നേറും. ആരുടെ മോനാണെന്നോ മോളാണെന്നോ പറഞ്ഞിട്ട് കാര്യമില്ല. കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളും. ഇന്ന് നമ്മള്‍ കാണുന്ന അവസ്ഥയും അതു തന്നെയാണ്. താരപുത്രനോ പുത്രിയോ ആണെങ്കില്‍ ഒരു പ്രാഥമിക അംഗീകാരം അവര്‍ക്ക് ലഭിക്കുമായിരിക്കും. പക്ഷേ കഴിവിന് അനുസരിച്ചാണ് അവരുടെ ഭാവിയിരിക്കുന്നത്”.

shortlink

Related Articles

Post Your Comments


Back to top button