സിനിമയില്‍ മാത്രം ഇടിച്ചു ശീലിച്ച ഇന്ത്യന്‍ നടന്മാര്ക്കിനി നേരിട്ട് ഇടി പഠിക്കാം. സിനിമാതാരങ്ങള്‍ മത്സരിക്കുന്ന ബോക്സിങ് ലീഗ് വരുന്നു. താരങ്ങളുടെ ക്രിക്കറ്റ് ലീഗിനും, ബാഡ്മിന്റണ്‍ ലീഗിനും പിന്നാലെയാണ് താരങ്ങള്‍ ഇടി കൂട്ടിലേക്ക് കയറുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആറു ടീമുകളാണ് ലീഗില്‍ കൊമ്പുകോര്‍ക്കുക. മലയാളത്തില്‍ നിന്നു ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരെ കേരളടീമിന്റെ അംബാസിഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളാ ടീമിനെ ജിയോ ഗ്രൂപ്പ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് റൗണ്ടുകളായുള്ള ഒരു മത്സരം പത്ത് മിനിറ്റില്‍ അവസാനിക്കും.
Post Your Comments