പ്രണയ ഗോസിപ്പുകളില്‍ അധികം പിടിപെടാത്ത നടിയാണ് തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍. അജിത്തിനൊപ്പമുള്ള പുതിയ ചിത്രം വിവേകത്തിന്റെ വിജയത്തിനോട് നലല്‍കിയ അഭിമുഖത്തിലും വിവാഹത്തെക്കുറിച്ച് ചോദ്യമുയര്‍ന്നു. ‘വീണ്ടും അതേ ചോദ്യം.. ആരെയാണ് ഞാന്‍ വിവാഹം ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് എന്റെ വിവാഹത്തെ കുറിച്ച് പരക്കുന്നകാര്യങ്ങളെല്ലാം വെറും വാര്‍ത്തകളാണ്. എനിക്ക് തോന്നുന്നു ഇതൊന്നുമില്ലാത്ത എന്റേതായ ലോകത്താണ് ഞാനിപ്പോള്‍ ജീവിക്കുന്നത് എന്ന്’- കാജല്‍ പറഞ്ഞു.
നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പ്രണയിക്കില്ലായെന്നും ഇപ്പോള്‍ സിനിമയില്‍ മാത്രമാണ് ശ്രദ്ധയെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ബാഹുബലിയിലൂടെ കൂടുതല്‍ താരമായി മാറിയ റാണയുമായി പ്രണയത്തിലാണെന്ന് ടോളിവുഡില്‍ വാര്‍ത്തയുണ്ട്.
Post Your Comments