
ബാഹുബലിയില്‍ ഭല്ലാല ദേവയുടെ വേഷം അതിമനോഹരമായി അവതരിപ്പിച്ച റാണ ദഗുപതി പുതിയ ചിത്രത്തിനായുള്ള കരാറില്‍ ഒപ്പുവച്ചു. ഗുണ ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിരണ്യകശിപുവിന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. പത്ത് കോടിയോളം ചെലവിട്ടു നിര്‍മ്മിക്കുന്ന ചിത്രം ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍.
Post Your Comments