തൃശൂര്കാരന് ജോയ് താക്കോല്‍ക്കാരന്റെ കഥയുമായി രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടു വീണ്ടുമെത്തുകയാണ്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പായി വേറിട്ടൊരു പ്രചരണ രീതിയുമായി എത്തിയിരിക്കുകയാണ് പുണ്യാളന് ടീം. പുണ്യാളന് മുന്‍പേ ഒരു കുഞ്ഞാനയുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. തൃശൂരിലെ ഗിരിജ തിയേറ്ററിലും എറണാകുളം പത്മ തിയേറ്ററിലുമാണ് മഞ്ഞ നിറത്തിലുള്ള കുഞ്ഞാനകളുമായി അണിയറ പ്രവര്‍ത്തകര്‍ ആദ്യം വന്നത്. ആരും കണ്ടാല്‍ കൊതിച്ചുപോവുന്ന ഈ കുഞ്ഞാനയെ വേണമെങ്കില്‍ ചവറ്റുകുട്ടയായും ഉപയോഗിക്കാം.
ആനപ്പിണ്ടം തേടിനടക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ കഥ ഒരിക്കല്‍ക്കൂടി പറഞ്ഞ് കൈയടി നേടാന്‍ ഒരുങ്ങുന്ന പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് നവംബര്‍ 17 ന് റിലീസ് ചെയ്യും.
Post Your Comments