മല്ലൂസിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ പഠനം ഉപേക്ഷിക്കാന്‍ കാരണം തുറന്നു പറയുന്നു. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച ഉണ്ണി പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം താന്‍ പഠനം ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോൾ ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗാണ് തന്നെ പഠിപ്പ് നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നു താരം പറയുന്നു. ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ…” ഞാന്‍ പഠിച്ച സ്കൂളുകളെല്ലാം വളരെ സ്ട്രിക്‌ട് ആയിരുന്നു. അവിടെ നിന്ന് ഒട്ടും സ്ട്രിക്‌ട് അല്ലാത്ത കോളേജിലേക്കാണ് ഞാന്‍ ബികോം പഠിക്കാന്‍ പോയത്. ഡിഗ്രിക്ക് ചേര്‍ന്ന് മൂന്നാം മാസം ഒരു സംഭവമുണ്ടായി. ബഹളമുണ്ടാക്കിയ കുട്ടികളോട് ടീച്ചര്‍ ചൂടായി, വേണമെങ്കില്‍ പഠിച്ചാല്‍ മതി, ആര്‍ക്കും നിര്‍ബന്ധമൊന്നുമില്ലെന്നും പറഞ്ഞു. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്ക് കിട്ടിയ എനിക്ക് ടീച്ചറിന്റ ആ ഡയലോഗ് ഇഷ്ടപ്പെട്ടില്ല. ‘എങ്കില്‍ ഞാന്‍ പഠിക്കുന്നില്ല’ എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോന്നു” ഉണ്ണി മുകുന്ദന്‍ പറയുന്നു.
Post Your Comments