CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ജീവിതത്തില്‍ ചില കാര്യങ്ങള്‍ ആര്‍ക്കും തടയാനാവില്ലല്ലോ..!

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ നടിയും ഭാര്യയുമായ ലിസിയുമായി പിരിഞ്ഞത് സിനിമാ ലോകത്ത് അത്ഭുതമായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ തന്റെ ഒപ്പം എന്ന മോഹന്ലാല്‍ ചിത്രത്തിന്റെ വിജയതത്തെ അഭിനന്ദിച്ചു നടന്‍ കമല്‍ഹാസന്‍ വിളിച്ചത് സൂചിപ്പിച്ചു.

‘ഒരു സ്രഷ്ടാവിന് പ്രശ്‌നങ്ങളുള്ളപ്പോള്‍ നന്നായി ജോലി ചെയ്യാന്‍ കഴിയില്ല. പക്ഷേ പ്രശ്‌നങ്ങളെ അതിജീവിച്ച് ഈ പടം മഹാവിജയം നേടിയിരിക്കുന്നു’ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ അഭിനന്ദിച്ചുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഞാനിപ്പോഴും ലിസിയെ ബഹുമാനിക്കുന്നുവെന്ന് വിവാഹ മോചനത്തിന് ശേഷം നല്‍കിയ എല്ലാ അഭിമുഖങ്ങളിലും പ്രിയദര്‍ശന്‍ പറയാറുണ്ട്. ” എന്റെ കുട്ടികളുടെ അമ്മയാണവര്‍. ആ ബഹുമാനം അവര്‍ക്ക് ഞാന്‍ നല്‍കിയില്ലെങ്കില്‍ എന്റെ കുട്ടികളുടെ അന്തസ്സ് നഷ്ടപ്പെടും. പക്ഷേ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ആര്‍ക്കും തടയാനാവില്ലല്ലോ” പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button