മഞ്ജു വാര്യര്‍ ഇന്നലെ കോഴിക്കോട് എത്തിയപ്പോള്‍ ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ സ്നേഹത്തോടെ വാരിപ്പുണര്‍ന്നു . കണ്ണുകള്‍ നിറഞ്ഞൊഴുകിയ അവരോടു കരയുന്നത് എന്തിനാണെന്ന് മഞ്ജു ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ടെന്നായിരുന്നു മറുപടി.മാധ്യമങ്ങള്‍ പിന്നീടു മഞ്ജു വാര്യരുടെ ഈ വലിയ ആരാധികയെക്കുറിച്ച് മനസിലാക്കി.
ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗമാണ് മഞ്ജുവിന്‍റെ അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ചത്. ഒരുകാലത്ത് മഹാനടന്‍ സത്യന്‍ പോലും തന്‍റെ നായികയാക്കാന്‍ റാബിയ ബീഗത്തെ സമീപിച്ചിരുന്നു. സത്യന്റെ നായികയായി നാടകത്തില്‍ വേഷമിട്ട റാബിയയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ അതൊന്നും സ്വീകരിക്കാതെ ജീവിതത്തിലും റാബിയ വ്യത്യസ്ത സ്വഭാവത്തിനുടമായി. 65 വര്‍ഷത്തോളം റാബിയ ബീഗം ആകാശവാണിയില്‍ ജോലി ചെയ്തു.
Post Your Comments