തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയില്‍ നായിക, സഹ നടി വേഷങ്ങളില്‍ തിളങ്ങിയ താരമാണ് അഞ്ജു അരവിന്ദ്. 1995ല്‍ പുറത്തിറങ്ങിയ അക്ഷരത്തിന് ശേഷം 1996ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാര് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഞ്ജു സ്ക്രീനില്‍ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നു. 1999 ജനുമടത എന്ന കന്നട ചിത്രത്തിലും താരം വേഷമിട്ടു. 2001ന് ശേഷം അഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവയാണ് സിനിമയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചതെന്നു താരം പറയുന്നു. വിനയ ചന്ദ്രന് എന്ന ബിസിനസുകാരനെയാണ് അഞ്ജു അരവിന്ദ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് അന്വിത എന്ന ഒരുമകളുണ്ട്.
ബിഗ് സ്ക്രീന്‍ പുറമെ മിനി സ്ക്രീനിലും സജീവ സാന്നിദ്ധ്യമായിരുന്നു താരം വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് മാറുകയാണ്. 2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണക്കടുവയാണ് ഒടുവില്‍ പുറത്തിറങ്ങിയ അഞ്ജുവിന്റെ ചിത്രം.
Post Your Comments