നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക കുപ്പായം അണിയുന്ന അന്‍വര്‍ റഷീദ് പുതിയ ചിത്രമായ ‘ട്രാന്‍സി’ന്റെ തിരക്കിലാണ്. കന്യാകുമാരിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിലെ നായകന് ഫഹദ് ഫാസിലാണ്. പതിനഞ്ച് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. അന്‍വര്‍ റഷീദും ആദ്യമായിട്ടാണ് ഇത്രയും മുതല്‍മുടക്കുള്ള ഒരു ചിത്രത്തിന് വേണ്ടി സഹകരിക്കുന്നത്. ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ചെമ്പന്‍ വിനോദ്, എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments