മലയാള സിനിമയില്‍ യുവതാരങ്ങളില്‍ പ്രമുഖനാണ് ഫഹദ് ഫാസില്‍. സിനിമയ്യില്‍ മികച്ചതും വ്യത്യസ്തതയാര്‍ന്നതുമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് തന്റെതായ സ്ഥാനം ഫഹദ് നേടിയെടുത്തു. അച്ഛന് സംവിധായകന് ആയതുകൊണ്ടും സിനിമാ മേഖലയോട് ബന്ധമുള്ളതുകൊണ്ടുമല്ല ഫഹദ് നായകനായത്. ഫഹദിന്റെ സിനിമയിലേയ്ക്കുള്ള വരവിനും മോഹന്‍ലാലും തമ്മില്‍ വിചിത്രമായൊരു ബന്ധമുണ്ടെന്നു ഫാസില്‍ പറയുന്നു. ഫഹദിനെ സിനിമയില്‍ ഇറക്കാന്‍ തനിക്ക് ധൈര്യം തന്നത് മോഹന്‍ലാല്‍ പറഞ്ഞ ഒരു അഭിപ്രായമാണെന്ന് ഫാസില്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
ഫാസിലിന്റെ വാക്കുകള്‍… ‘എനിക്ക് പുതിയൊരു നടനെ വച്ച് ഒരു സിനിമയെടുക്കണം എന്നുണ്ടായിരുന്നു. ഫഹദ് അന്ന് എസ്.ഡി. കോളേജില്‍ ബികോമിന് പഠിക്കുകയാണ്. അവന് കോളേജ് വിട്ട് വരുമ്ബോള്‍ ഒരു സുഹൃത്ത് വീട്ടിലുണ്ട്. അയാള്‍ ചോദിച്ചു. നിങ്ങളെന്തിനാണ് ഒരു നായകനെ പുറത്ത് അന്വേഷിക്കുന്നത്. വീട്ടില്‍ തന്നെയുണ്ടല്ലോ ഒരാള്‍. അപ്പോള്‍ ഞാന്‍ ഫഹദിനെ ചുമ്മാതൊന്ന് ഇന്റര്‍വ്യു ചെയ്യാമെന്ന് വിചാരിച്ചു. കുറേ ചോദ്യങ്ങള്‍ തയ്യാറാക്കി. ഒരു അസിസ്റ്റന്റിനെ കൊണ്ട് ആ ചോദ്യങ്ങള്‍ ചോദിപ്പിച്ചു. ഫഹദ് ഉത്തരം പറയുന്നു. ഞാനത് ഷൂട്ട് ചെയ്യുന്നുണ്ട്. ആ ഉത്തരങ്ങളില്‍ നിന്ന് പല ഭാവങ്ങളും വരുന്നുണ്ട്. അപ്പോള്‍ എനിക്ക് ഉറപ്പായി, അവനിലൊരു ആക്ടര്‍ കിടപ്പുണ്ടെന്ന്. ആ സമയത്ത് എപ്പോഴോ മോഹന്‍ലാല്‍ അവിടെ വന്നു. മോനെ വച്ച് ഒരു പടം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ലാലിനോട് പറഞ്ഞു. പത്ത് മിനിറ്റുള്ള സിഡി ലാലിന് കൊടുത്ത് അതൊന്ന് കാണാന്‍ പറഞ്ഞു. സിഡി കണ്ട് ലാല്‍ പറഞ്ഞു: കൊള്ളാം. ലാല്‍ പോയ ഉടനെ ചെന്നൈയില്‍ നിന്ന് പ്രിയന് വിളിച്ചു. പാച്ചി… മോനെവച്ച് പടം ചെയ്യാന്‍ പോവുന്നോ. ലാല്‍ ഇപ്പോള്‍ വിളിച്ചിരുന്നു. ‘പയ്യന് ഒരു ചളിപ്പുമില്ലാതെ ചെയ്യുന്നു എന്നാണ് ലാല്‍ പറഞ്ഞത്. ആ വാക്കുകള്‍ എന്റെ മനസ്സില്‍ ഉടക്കി. കാരണം ഞാന്‍ ലാലിന് ആദ്യമായി കൊടുത്ത കോംപ്ലിമെന്റും അതായിരുന്നു. ‘താന്‍ ഒരു ചളിപ്പുമില്ലാതെ ചെയ്യുന്നു’ എന്ന്. അങ്ങനയൊക്കെയാണ് ഫഹദ് രംഗത്തുവരുന്നത്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ വന്നതല്ല.’-ഫാസില്‍ പറഞ്ഞു.
Post Your Comments