ഈ പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ പതിഞ്ഞു പോയ മുഖമാണ് നടി നിത്യ ദാസിന്‍റെത്. ദിലീപിനും ഹരിശ്രീ അശോകനുമൊപ്പം മത്സരിച്ച് അഭിനയിച്ച പറക്കും തളികയിലെ ‘ബസന്തി’യെ നിത്യാദാസ് മനോഹരമായി അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ചുരുക്കം ചിത്രങ്ങളില്‍ അഭിനയിച്ച നിത്യദാസിനു ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നില്ല. നന്ദനത്തില്‍ നവ്യ നായര്‍ക്ക് ലഭിച്ച കഥാപാത്രത്തിന് കണ്ണ് വെച്ചുകൊണ്ടാണ് തനിക്ക് ലഭിക്കാതെ മികച്ച സ്ത്രീ വേഷത്തെക്കുറിച്ച് താരം സങ്കടപ്പെടുന്നത്.
“നന്ദനം കണ്ടപ്പോള്‍ നവ്യയോട് എനിക്ക് അസൂയ തോന്നിയിരുന്നു. ഞാനത് അവളോട് വിളിച്ചു പറയുകയും ചെയ്തിരുന്നു. എത്ര നല്ല വേഷമാണ്.അങ്ങനെയൊരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരുപാട് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. നന്ദനം എന്‍റെ ഫേവറൈറ്റ് മലയാള ചിത്രങ്ങളില്‍ ഒന്നാണ്.”
(കേരള കൗമുദി ആഴ്ചപതിപ്പില്‍ പ്രസിദ്ധികരിച്ച അഭിമുഖത്തില്‍ നിന്ന്)
Post Your Comments