CinemaGeneralIndian CinemaKollywoodNEWSWOODs

നായകന്മാരുടെ പ്രായത്തെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്ത്

കമല്‍ഹാസനും രജനികാന്തും അടക്കമുള്ള നായകരെ പരിഹസിച്ച് ഭാരതിരാജ. തമിഴ് സംസ്കാരത്തില്‍ ഊന്നിനിന്നുള്ള ചിത്രങ്ങള്‍ എടുത്ത സംവിധായകനാണ് ഭാരതിരാജ. ഇന്നും പ്രായംകുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്ന നായകന്മാരെ വിമര്‍ശിക്കുകയാണ് സംവിധായകന്‍. തന്റെ കന്നി ചിത്രമായ പതിനാറ് വയതിനിലെയിലെ അഭിനേതാക്കളായ കമല്‍ഹാസനും രജനികാന്തും അടക്കമുള്ള നായകരെയാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പരിഹസിക്കുന്നത്.

‘നായികമാര്‍ പൂക്കളെപ്പോലെയാണ്. കമല്‍ഹാസന്റെയൊപ്പം അഭിനയിച്ച ശ്രീദേവിക്ക് പ്രായമായി. രജനികാന്തിനൊപ്പം അഭിനയിച്ചവര്‍ക്കും പ്രായമായി. എന്നാല്‍, കമല്‍ഹാസനും രജനികാന്തും നായകന്മായി തന്നെ തുടരുന്നു. പൂക്കള്‍ക്ക് ജീവിതം കുറച്ചു സമയം മാത്രമാണ്. എന്നാല്‍, വണ്ടുകള്‍ എല്ലാ പൂവുകളിലും പോയിരിക്കും. എത്ര പൂക്കള്‍ ഇല്ലാതായാലും വണ്ടുകള്‍ അടുത്ത പൂവ് തേടിക്കൊണ്ടേയിരിക്കും. നായകന്മാര്‍ വണ്ടുകളെപോലെയാണ്ട്’-ഭാരതിരാജ പറഞ്ഞു.

പി.ഭാസ്കരന്‍, രാമു കാര്യാട്ട്, സേതുമാധവന്‍, പി.എന്‍. മേനോന്‍ എന്നിവരുടെയൊക്കെ സിനിമകളാണ് തന്റെ പാഠപുസ്തകമെന്നും ചെമ്മീന് സമമായി മറ്റൊരു സിനിമ ചിന്തിക്കാന്‍ പോലുമാകുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ സമര്‍പ്പണത്തോടെയാണ് മലയാളത്തില്‍ കണ്ടിരുന്നത്. അന്ന് ഞാന്‍ കണ്ട മലയാള സിനിമയാണ് എന്നെ വളര്‍ത്തിയത്. ഇന്ന് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമ പോലെ തന്നെയാണ് മലയാള സിനിമയും കാണേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button