സ്പൈഡര്മാന്, ബാറ്റ്മാന്, സൂപ്പര്‍മാര്‍, ഹീമാന്‍ എന്നിങ്ങനെ പോകുന്ന സൂപ്പര്ഹീറോകള്ക്കിടയിലേക്കാണ് ലോകമഹായുദ്ധത്തില്നിന്ന് ലോകത്തെ രക്ഷിക്കാന്‍ സര്‍വ്വവും ത്യജിച്ച് പ്രിന്‍സ് ഡയാന എന്ന വണ്ടര്‍വുമണിന്റെ താരോദയം. പ്രിന്‍സ് ഡയാന സിനിമാ മേഖലയിലും ഹോളിവുഡിലും തരംഗമായി. എന്നാല്‍ വണ്ടര്‍ വുമണ്‍ ഹോളിവുഡിനെ പിന്നിലേക്ക് നടത്തിയെന്ന അഭിപ്രായമാണ് വിഖ്യാത സംവിധായകന് ജയിംസ് കാമറൂണിനുള്ളത്. പാറ്റി ജാക്കിന്സ് സംവിധാനം ചെയ്ത വണ്ടര്‍വുമണിനെ കാമറൂണ്‍ വിലയിരുത്തുന്നതിങ്ങനെ.
‘വണ്ടര്‍ വുമണിലൂടെ ഹോളിവുഡ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. കഥാപാത്രത്തിന്റെ ബാഹ്യപ്രതീകം മാത്രമാണ് ആഘോഷിക്കപ്പെട്ടത്. ഹോളിവുഡിലെ പുരുഷന്മാരും ചെയ്യുന്നത് ഇതൊക്കെയാണ്. സിനിമ ഇഷ്ടപ്പെട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ വണ്ടര്‍ വുമണ്‍ ഹോളിവുഡിനെ പിന്നോട്ട് നടത്തുകയാണ് ചെയ്തത്.’ ‘സ്വതന്ത്രയും ശക്തയുമായ ഒരു സ്ത്രീയോട് ഇഷ്ടം തോന്നുന്നതില്‍ ഒരു ചെറിയ പ്രശ്നമുണ്ട്. കാരണം അവര്‍ക്ക് സ്വാഭാവികമായി നിങ്ങളെ വേണമെന്ന തോന്നലുണ്ടാകില്ല. ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാണ് ഇപ്പോള്‍ എന്റെ ഭാര്യ. ഭാഗ്യവശാല്‍ അവള്‍ക്ക് എന്നെ ആവശ്യവുമുണ്ട്’- കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
കാമറൂണിന്റെ വാക്കുകള്‍ക്കെതിരെ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനില്‍നിന്ന് ഇത്രമാത്രം സ്ത്രീ വിരുദ്ധത പ്രതീക്ഷിച്ചില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.
Post Your Comments