കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രചരിക്കുന്ന പല വാര്‍ത്തകളിലും കുടുംബത്തെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുണ്ട്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആലുവയിലെ തറവാട്ട് വീട്ടിലെത്തി ഇരുവരുടെയും മകള്‍ മീനാക്ഷിയെ കണ്ടെന്നായിരുന്നു ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ ഇന്നലെ പ്രചരിച്ച വാര്‍ത്ത. വീട്ടിലെത്തിയ മഞ്ജു വാര്യരെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് സ്വീകരിച്ചെന്നും എന്നാല്‍ മകള്‍ മീനാക്ഷി അമ്മയെ കാണാന്‍ തയ്യാറായില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ മീനാക്ഷിക്കുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാനാണ് മഞ്ജു വീട്ടിലെത്തിയത് എന്നായിരുന്നു കൈരളി മംഗളം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ദിലീപിന്റെ വീട്ടിലെത്തി മീനാക്ഷിയെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മഞ്ജു വാര്യര്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കമല്‍ ചിത്രം ആമിയുടെ ചിത്രീകരണത്തിനായി കൊല്ക്കത്തയിലായിരുന്നുവെന്നും, ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയതെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
Post Your Comments