CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

അമലപോള്‍, തമന്ന നയന്‍താര… തമിഴിലെ ക്വീന്‍ ഇവരാരുമല്ല..!

തമിഴില്‍ ക്വീന്‍ ആകാന്‍ തയ്യാറായി കാജല്‍ അഗര്‍വാള്‍. അമലപോള്‍, തമന്ന നയന്‍താര എന്നിവരുടെ പേരുകളായിരുന്നു നേരത്തത്തെ ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍കങ്കണ റണത്തിന് ദേശീയ പുരസ്കാരത്തിന് അര്‍ഹയാക്കിയ ക്വീനിന്റെ തമിഴ് റീമേക്കില്‍ കാജല്‍ അഗര്‍വാള്‍ നായികയാകുമെന്നു സൂചന.
ബോളിവുഡ് ബോക്സോഫീസില്‍ വന്‍ വിജയം കൈവരിച്ച ക്വീന്‍ തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. സംവിധായകന്‍ രമേശ് അരവിന്ദനാണ് ചിത്രം ഇപ്പോള്‍ തമിഴിലും കന്നഡിയിലും ഒരുക്കാനൊരുങ്ങുന്നത്.

കന്നഡയില്‍ പരുള്‍ യാദവ് ക്വീനാകും. വിവാഹം മുടങ്ങിയ പഞ്ചാബി പെണ്‍കുട്ടി പാരീസിലേക്ക് പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍. കങ്കണയുടെ കരിയറിലെ തന്നെ മികച്ച വേഷമാണിത്. 120 ദിവസം കൊണ്ട് ഇരു ഭാഷകളിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം. രാജ്കുമാര്‍ റാവുവിന്റെ വേഷത്തിലേക്ക് ഇരു ഭാഷകളിലും പരിഗണിക്കുന്നത് പുതുമുഖങ്ങളെയാണ്.

 

shortlink

Related Articles

Post Your Comments


Back to top button