കഴിഞ്ഞ നവംബറില്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞിരുന്നു. മകളുടെ കാര്യങ്ങള്‍ക്കാണ് ഇനി പ്രഥമ പരിഗണനയെന്ന് ഗൗതമി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കമല്‍ ഗൗതമി താരജോഡി വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങി. ഗൗതമി സിനിമയില്‍ സജീവമായതോടെ വീണ്ടും ഈ വര്‍ത്തകള്‍ ശക്തമായി. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഗൗതമി രംഗത്തെത്തി.
‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പറഞ്ഞത്. പ്രമുഖ തമിഴ് മാധ്യമങ്ങള്‍ക്കെതിരെയാണ് താരത്തിന്റെ ഈ വിമര്‍ശനം. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചകള്‍ അല്ല ജീവിതമെന്നും പറഞ്ഞ താരം മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്ന് നോക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments