തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ ബിഗ് ബട്ജറ്റ് ചിത്രമാണ് യന്തിരൻ 2. രാജമൌലി പ്രാഭാസ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയ വിജയം കൊയ്ത ബാഹുബലിയെ വെല്ലാനായി ഒരുങ്ങുകയാണ് രജനിയുടെ യന്തിരന്‍.
പ്രമോഷന്റെ കാര്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളിലും ബാഹുബലിയെ കടത്തിവെട്ടുകയാണ് ശങ്കറിന്റെ യന്തിരൻ 2 വിന്റെ ലക്ഷ്യം. 400 കോടി മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലൈക പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്റെ അവകാശത്തിനായി നിര്‍മ്മാതാവ് സായി കൊരപതി ലൈക പ്രൊഡക്ഷൻസിനെ സമീപിച്ചിരുന്നു. അറുപത് കോടിയാണ് സായി ചിത്രത്തിന് പറഞ്ഞത്. എന്നാല്‍ 80കോടിയാണ് ലൈക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കരാര്‍ ലഭിക്കാതെ വന്ന സായി സുഹൃത്തും സംവിധായകനുമായ രാജമൗലിയെ ഇക്കാര്യം അറിയിക്കുകയും നിർമാതാക്കളെ അദ്ദേഹം അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
പക്ഷേ രാജ മൌലിയുടെ വാക്കുകേള്‍ക്കാതെ യന്തിരൻ 2 നിർമാതാക്കൾ ചിത്രത്തിന്‍റെ തെലുങ്ക് അവകാശം ഏഷ്യൻ തിയറ്റേർസ് ഉടമയും വ്യവസായിയുമായ സുനിൽ നരങ്ങിനു നല്‍കി. 81 കോടിക്കാണ് സുനില്‍ യന്തിരൻ 2 വിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്.
Post Your Comments