രക്തചന്ദന കള്ളക്കടത്ത് കേസില്‍ പിടിയിലായ മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഗീത ചാറ്റര്‍ജി എന്ന യുവതിയാണ് ചിറ്റൂര്‍ ജയിലില്‍ ടോയ്ലറ്റ് ശുദ്ധിയാക്കുന്ന ദ്രാവകം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ഗുരുതരമാണെന്നാണു സൂചന.
മൂന്നു വര്‍ഷത്തിനിടെ പോലീസ് അന്വേഷിക്കുന്ന നാലു കേസുകളില്‍ പ്രതിയാണ് സംഗീത. ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കും കള്ളക്കടത്ത് ശൃംഖല വ്യാപിപ്പിച്ച കുറ്റവും സംഗീതയ്ക്കെതിരേ പോലീസ് ചുമത്തി. കള്ളക്കടത്തുകാരന് മാര്കോണ്ടസ് ലക്ഷ്മണിന്റെ സഹായിയായാണ് സംഗീത പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങളായി ഇവര്‍ ഒന്നിച്ചാണ് താമസം.
Post Your Comments