ആ രാത്രി ആത്മഹത്യയേക്കുറിച്ച്‌ താന്‍ ചിന്തിച്ചു; ആലിയ ഭട്ട്

വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ബോളിവുഡിലെ താര പദവി സ്വന്തമാക്കിയ നടിയാണ് ആലിയ ഭട്ട്. മികച്ച കഥാപാത്രങ്ങള്‍ക്കൊപ്പം വിവാദവും ആലിയയെ പിന്തുടരാറുണ്ട്. ഇപ്പോള്‍ ആരാധകരെ ഞെട്ടിപ്പിച്ച ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. താന്‍ ആത്മഹത്യയേക്കുറിച്ച്‌ ചിന്തിച്ച കാലമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.

നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്ക്കൂളില്‍ നടത്തിയ ഓട്ട മത്സരത്തില്‍ തോറ്റ് പോയതിന്റെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അന്ന് ആ രാത്രി ആത്മഹത്യയേക്കുറിച്ച്‌ പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു. അപ്പോള്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ആലിയ പറയുന്നു.

Share
Leave a Comment