ബോളിവുഡ് താരം മിഥുന് ചക്രവര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ വാര്‍ത്ത അറിയുന്നത്, . വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് പത്രകുറിപ്പില്‍ വന്നതോടെ മിഥുന് ചക്രവര്‍ത്തി അവളെ തേടിപ്പോയി. ഒടുവില്‍ അവളെ ദത്തെടുത്ത് സ്വന്തം മകളായി വളര്‍ത്തി. മിഥുന്റെ മക്കള്‍ക്കൊപ്പം ഒരു കുറവും ഇല്ലാതെ എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയാണ് ദിഷണി പിന്നീടു മിഥുന് ചക്രവര്‍ത്തിയുടെ വീട്ടില്‍ വളര്‍ന്നത്.
ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട കുട്ടിയെ ആളുകള്‍ ഒരു സന്നദ്ധ സംഘടനയില്‍ എത്തിക്കുകയിരുന്നു വാര്‍ത്ത അറിഞ്ഞ മിഥുന് ചക്രവര്‍ത്തി അവിടെ എത്തി കുട്ടിയെ ദത്തെടുക്കുകായിരുന്നു. അക്കാലത്ത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി വന്നിരുന്നു മിഥുന് ചക്രവര്‍ത്തിയുടെ ഈ പുണ്യപ്രവൃത്തി. ദിഷണി ഇപ്പോള്‍ വളര്ത്തച്ഛന്റെവഴി തേടുകയാണ്. പഠിത്തം ഉപേക്ഷിച്ച് ദിഷണി സിനിമാ അഭിനയം പഠിക്കാന്‍ പോയി. ന്യൂയോര്‍ക്ക് ഫിലിം സിറ്റിയായിരുന്നു ദിഷണിയുടെ അഭിനയ കളരി. പഠിത്തം പൂര്‍ത്തിയാക്കിയ ദിഷണി ബോളിവുഡില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.
Post Your Comments