
തമിഴ് ഹാസ്യതാരം വടി വേലു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിൽ മലയാളിയായ പാർവതി ഓമനക്കുട്ടൻ നായികയാകുന്നു. ചിമ്പുദേവൻ സംവിധാനം നിർവ്വഹിക്കുന്ന ‘ ഇമ്സൈ അരസൻ 24’മത് പുലികേശി’ എന്ന ചിത്രത്തിലാണ് വടിവേലുവിന്റെ ജോഡിയായി പാർവ്വതി എത്തുന്നത്. 2006’ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഇമ്സൈ അരസൻ 23’മത് പുലികേശി’യുടെ രണ്ടാം ഭാഗമാണ് പ്രസ്തുത ചിത്രം. പ്രശസ്ത സംവിധായകൻ ശങ്കറാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
മിസ് വേൾഡ് മത്സരത്തിൽ റണ്ണറപ്പ് ആയിരുന്ന പാർവതി അജിത്തിനൊപ്പം ‘ബില്ല-2’ എന്ന ചിത്രത്തിലാണ് തമിഴിൽ തുടക്കം കുറിച്ചത്. ശേഷം ശ്രദ്ധേയമായ അവസരങ്ങൾ ലഭിക്കാതിരുന്ന നടി ഇപ്പോഴാണ് വീണ്ടും ഫീൽഡിൽ എത്തുന്നത്.
Post Your Comments