‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ചന്തു ഉണ്ണിയാർച്ചയോട് പറയുന്ന ശാപവാക്കുകൾ താൻ എന്ന വ്യക്തിയുടെ വാക്കുകളായി കാണണ്ട എന്ന് എം.ടി.വാസുദേവൻ നായർ.
“ആ ചിത്രത്തിൽ ചന്തു ഉണ്ണിയാർച്ചയോടു പറയുന്ന ശാപവാക്കുകൾ എന്റേതല്ല. അത് ചന്തുവിന്റേത് തന്നെയാണ്. അയാൾക്ക് അങ്ങനെ പറയാൻ തോന്നുന്നു. അയാളുടെ ഉള്ളിൽ ഒരു പകയുണ്ടല്ലോ. ഒന്നിച്ച് വളർന്നു, മോഹിച്ചു, കാത്തിരുന്നു. എന്നിട്ട് നിസ്സാരമായിട്ട് വേണ്ട എന്നു വച്ചല്ലോ. അയാളിൽ ആ പകയുണ്ടാവും. രോഷമുണ്ടാവും. സ്വാഭാവികം. ആ കഥാപാത്രം അങ്ങിനെ പറയുന്നതിൽ ന്യായമുണ്ട്. എഴുത്തുകാരൻ അവിടെ പ്രതിയല്ല”, എം.ടി
‘ഗൃഹാലക്ഷ്മി’യുടെ ഓണപ്പതിപ്പിന് വേണ്ടിയായിരുന്നു എം.ടി ഇപ്രകാരം പറഞ്ഞത്.
Post Your Comments