പുതിയ പഞ്ചാബി ചിത്രമായ ‘ടോഫാന്‍ സിംഗ്’ എന്ന ചിത്രത്തിന് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം നിലഹാനി ചെയര്മാന് സ്ഥാനത്ത് നിന്നു മാറിയിട്ടും സെന്‍സര്‍ബോര്‍ഡ് മാറ്റമില്ലാതെ പഴയ സ്റ്റൈലില്‍ തന്നെയാണെന്നാണ് പൊതുവേയുള്ള ജനസംസാരം. പ്രസൂണ്‍ ജോഷിയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫൈഡ് ചെയ്യുന്ന ആദ്യ സിനിമ തന്നെ നിരോധിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് വീണ്ടും വലിയ വിമര്‍ശനത്തിനു വഴിതുറക്കുന്ന സാഹചര്യമൊരുക്കുകയാണ്. സിനിമയില്‍ അമിതമായ അക്രമം ചിത്രീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. ‘ടോഫാന്‍ സിംഗ് ഒരു തീവ്രവാദിയാണെന്നും,അയാളെ ഭഗത് സിംഗുമായി താരതമ്യപ്പെടുത്തിയിരിക്കുന്നുവെന്നും സെന്‍സര്‍ബോര്‍ഡുമായുള്ള അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു.സിനിമ ക്രൂരവും അരാജകത്വവുമാണ്. ക്രൂരതയുടെ സന്ദേശം നല്കുന്ന സിനിമയോട് സഹാനുഭൂതി പുലര്‍ത്തേണ്ട ആവശ്യം ഇല്ലാത്തതിനാലാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതെന്നും ഇവര്‍ വ്യക്തമാക്കി.
Post Your Comments