“ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റി താലോലിക്കുന്ന, അല്ലെങ്കിൽ ആരാധിക്കുന്ന ഒരു നടന വിസ്മയമാണ് ലാലേട്ടൻ. മിക്ക സ്ഥലങ്ങളിലും, ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആരെന്ന ചോദ്യത്തിന്, ഏറ്റവും അധികം കയ്യടികളോടെ കിട്ടുന്ന ഉത്തരം ‘ലാലേട്ടൻ’ എന്നാണ്. പ്രായഭേദമന്യേയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതിൽ കൂടുതലും സ്ത്രീ ജനങ്ങളാണ്. എല്ലാവരും, ഇത്രത്തോളം തീവ്രമായി ചേട്ടനെ സ്നേഹിക്കുന്നത് എന്ത് കൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?”, സുരാജ് വെഞ്ഞാറമൂട്
മോഹൻലാലിന്‍റെ ഉത്തരം
“നല്ല ചോദ്യം. ഞാൻ ചെയ്തിരിക്കുന്ന സിനിമകൾ , അല്ലെങ്കിൽ അതിലെ കഥാപാത്രങ്ങൾ തന്നെയാണ് അതിനു കാരണം. ഒരു പക്ഷെ ഏറ്റവും കൂടുതൽ, അമ്മയെ സ്നേഹിക്കുന്ന മകനായും, സഹോദരിയെ സ്നേഹിക്കുന്ന സഹോദരനായും ഒക്കെ അഭിനയച്ചിതിന്‍റെ പ്രതിഫലനമാണത്. ഇപ്പോൾ ‘ദൃശ്യം’ എന്ന സിനിമയിൽ, ആ കുടുംബത്തിനു വേണ്ടി ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ജനങ്ങൾ സ്വന്തം ജീവിതത്തിലെന്ന പോലെ സ്വീകരിച്ചു. ‘ഇതെന്‍റെ വാക്കാണ്, നിങ്ങൾക്കൊന്നും സംഭവിക്കില്ല’ എന്ന സംഭാഷണം പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഒരു മകനെ, ഒരു സഹോദരനെ, ഒരു ഭർത്താവിനെ, അല്ലെങ്കിൽ ഒരു കാമുകനെ, എന്നിങ്ങനെ എല്ലാ ബന്ധങ്ങളെയും എന്നിൽ കാണാൻ കഴിയുന്നത് കൊണ്ടാവും, ഇത്രയും സ്നേഹം എനിക്ക് ലഭിക്കുന്നത് എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അതു തികച്ചും എന്‍റെ കഥാപാത്രങ്ങളിലൂടെ മാത്രം സംഭവിച്ചതാണ്…”
Post Your Comments