
തമിഴ് സൂപ്പർ താരം ‘തല’ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിവേകം’ കേരളത്തിൽ തരംഗമായി മാറുകയാണ്. 309 തിയറ്ററുകളിലായി ചിത്രത്തിന്റെ 1650 പ്രദർശനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇന്ന് വെളുപ്പിനെ റിലീസ് ചെയ്ത ചിത്രത്തിന് അജിത് ആരാധകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. ‘ബാഹുബലി-2’, ‘കബാലി’ എന്നീ ചിത്രങ്ങളെ തകർത്തു കൊണ്ട് കേരളത്തിൽ ഒരു സിനിമയുടെ ആദ്യ ദിന കളക്ഷന്റെ പേരിലുള്ള റെക്കോർഡ് ‘വിവേകം’ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അജിത്തിന്റെ സിനിമാ ജീവിതത്തിലെ അൻപത്തി ഏഴാമത് ചിത്രമാണ് ‘വിവേകം’. ‘വീരം’, ‘വേതാളം’ തുടങ്ങിയ അജിത് ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവയാണ് വിവേകത്തിന്റെ സംവിധായകൻ. ബോളിവുഡ് നടൻ വിവോക് ഒബ്റോയ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികയായെത്തുന്നത്.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ‘വിവേകം’ കേരളത്തിൽ റിലീസ് ചെയ്യുന്നത്.
Post Your Comments