
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു പൃഥ്വിരാജിന്‍റെ ‘ടിയാന്‍’. പ്രേക്ഷകരെ നിരാശരാക്കിയ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. 20 കോടിയോളം ചെലവേറിയ ചിത്രത്തിന് കാര്യമായ കളക്ഷന്‍ നേടാന്‍ കഴിയാതെ പോയി. ജിയേന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് മുരളി ഗോപിയായിരുന്നു. ചിത്രത്തിന്‍റെ പരാജയ കാരണത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ;
“ടിയാന്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാരിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പരാജയപ്പെടാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ ഞങ്ങളെ ത്തന്നെയാണ് അതില്‍ കുറ്റപ്പെടുത്താനുള്ളത്”- പൃഥ്വിരാജ്
ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ‘ആദം ജോണ്‍’ ആണ് വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം. ഓണ റിലീസായി എത്തുന്ന ചിത്രം ഓഗസ്റ്റ് 31-ന് പ്രദര്‍ശനത്തിനെത്തും.
Post Your Comments